സൈനിക ഹെലികോപ്റ്റർ അപകടം: സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി

രാജ്യത്തെ നടുക്കിയ സൈനിക ഹെലികോപ്റ്റർ അപകടത്തെപ്പറ്റി സംയുക്ത സേനാ തലത്തിൽ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പാർലമെൻ്റിൽ. സംഘത്തെ നയിക്കുന്നത് എയർ മാർഷൽ മാനവേന്ദ്ര സിങ്ങ് ആയിരിക്കും. ഇന്നലെ തന്നെ വെല്ലിങ്ങ്ടണിൽ എത്തിയ അദ്ദേഹം അന്വേഷണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.

പൂർണ സൈനിക ബഹുമതികളോടെയാവും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത്. അപകടത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടേയും മൃതദേഹങ്ങൾ ഇന്നു വൈകുന്നേരത്തോടെ രാജ്യ തലസ്ഥാനത്തെത്തിക്കും. അനുയോജ്യമായ ബഹുമതികളോടെയാവും മറ്റ് സൈനികരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയെന്നും പാർലമെൻ്റിൽ നടത്തിയ പ്രസ്താവനയിൽ പ്രതിരോധമന്ത്രി പറഞ്ഞു.

Related Posts