പാൽ ഇങ്ങനെ പാഴാക്കല്ലേ; ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ
സൽമാൻ ഖാൻന്റെ പുതിയ ചിത്രം അന്തിം തിയേറ്ററിൽ പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. ആരാധന മൂത്ത് താരത്തിന്റെ ഫ്ലക്സിൽ പാലഭിഷേകം വരെ നടത്തി. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
‘ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്‌ളക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’, എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സൽമാൻ കുറിച്ചത്.
കഴിഞ്ഞ ദിവസം തിയറ്ററിൽ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്ക് ബോധവല്‍ക്കരണവുമായി താരം രംഗത്തെത്തിയിരുന്നു. “തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. തീപിടുത്തമുണ്ടായാൽ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ ആസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി”,എന്നാണ് സല്‍മാന്‍ കുറിച്ചത്.