കുട്ടികളുമൊത്ത് ഓണം ആഘോഷിച്ച് മന്ത്രി

വെള്ളാങ്കല്ലൂർ ബി ആർ സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുമക്കൾക്കൊപ്പം ഓണം ആഘോഷിച്ച് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബി ആർ സി യിലെ എല്ലാ കുട്ടികൾക്കും ഓണക്കോടി വിതരണം ചെയ്തു. കുട്ടികളുടെ ഓണപ്പാട്ടുകൾ കേട്ടും ഓണസദ്യ കഴിച്ചും മന്ത്രി അവർക്കൊപ്പം ചിലവഴിച്ചു.

വെള്ളാങ്കല്ലൂർ ബിആർസി നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണപ്പൂപ്പൊലിയിൽ വിദ്യാർഥികൾക്ക് ഓണക്കിറ്റും ഓണക്കോടിയും മന്ത്രി കൈമാറി. മാവേലിയുടെ വേഷപ്പകർച്ചയുമായും മലയാളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചും ഓണം എന്ന ഉത്സവത്തെ പൂർണമായും ആഘോഷിക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികളുടെ ഉന്നമനത്തിനായി അവരുടെ കഴിവുകൾ എല്ലാം പ്രോത്സാഹിപ്പിച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഒപ്പം ഉണ്ടായി.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി. ബി ആർ സി ബി പി സി ഗോഡ്വിൻ റോഡ്ഗ്രിസ്, ബി ആർ സി ട്രെയിനർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, കുട്ടികളുടെ മാതാപിതാക്കൾ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts