മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം മണ്ണെണ്ണ വിഹിതം വർധിപ്പിക്കണം: മന്ത്രി ജി ആർ അനിൽ
ഡൽഹി: കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി.
ഇന്ന് കേന്ദ്ര സഹമന്ത്രിമാരെ നേരിൽ കണ്ട് ഈ വിഷയം ഉന്നയിക്കുമെന്ന് മന്ത്രി അനിൽ ദില്ലിയിൽ വ്യക്തമാക്കി. കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തിൽ കൂടുതൽ ജയ അരി ഉൾക്കൊള്ളിക്കാൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് സഹമന്ത്രിയോട് അഭ്യർത്ഥിക്കും. പെട്രോളിയം വകുപ്പ് മന്ത്രിയേയും കാണുമെന്നും മണ്ണെണ്ണ വിഹിതത്തിലെ പ്രയാസങ്ങൾ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.