കുതിരാൻ തുരങ്കത്തിൽ ഗുണ നിവാരമുള്ള ക്യാമറകൾ സ്ഥാപിക്കണം; മന്ത്രി കെ രാജൻ

കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ വ്യാപര ഇടനാഴിയായ കുതിരാൻ തുരങ്കത്തിൽ ഗുണ നിവാരമുള്ള ക്യാമറകൾ സ്ഥാപിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുതിരാൻ തുരങ്കവും ടോൾ പ്ലാസയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം തുരങ്കത്തിലെ ക്യാമറകളും ലൈറ്റുകളും ലോറി തട്ടി നശിച്ചിരുന്നു. അവ എത്രയും പെട്ടെന്ന് ശരിയാക്കുന്നതിനും മികച്ച ക്യാമറ സംവിധാനം ഏർപ്പെടുത്തുന്നതിനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കരാർ പ്രകാരം പറഞ്ഞിട്ടുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് ശേഷമേ ടോൾ പിരിക്കുന്നതിന് അനുവദിക്കൂ. നിരവധി പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.

കുതിരാനിലെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ചുമതലയാണ്. കഴിഞ്ഞ ദിവസം കുതിരാനിലെ തുരങ്കത്തിൽ സ്ഥാപിച്ച ലൈറ്റുകൾ തകർത്ത ലോറിയുടെ നമ്പർ പ്ലേറ്റ് വ്യക്തമായി ക്യാമറയിൽ തെളിഞ്ഞിരുന്നില്ല. ഗുണ നിലവാരമില്ലാത്ത ഈ ക്യാമറകൾ മാറ്റുകയൊ, ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്യണം. ക്യാമറയുടെ ഗുണനിലവാരത്തെ കുറിച്ച് ജില്ലാ ഭരണകൂടവും പൊലീസും ആശങ്ക അറിയിച്ചിരുന്നു. രണ്ട് തുരങ്കവും തുറന്ന് കൊടുത്ത് ടോൾ പിരിവ് നടത്താമെന്ന് പ്രതീക്ഷിക്കേണ്ട.

കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും കൃത്യമായി സുരക്ഷ മനദണ്ഡങ്ങൾ ഉറ്റപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ടി എൻ പ്രതാപൻ എം പി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ജനപ്രതിനിധികൾ പൊലീസ് തുടങ്ങിയവർ മന്ത്രിക്കൊപ്പം കുതിരാൻ സന്ദർശിച്ചു.

Related Posts