റോഡ് കേടായാൽ കരാറുകാരൻ അപ്പോൾ തന്നെ നേരെയാക്കണം; റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം; മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുതിയ ധാരണ പ്രകാരം റോഡ് കേടായാൽ കരാറുകാരൻ അപ്പോൾ തന്നെ നേരെയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺസ്റ്റിറ്റ്യുവൻസി മോണിറ്ററിംഗ് ടീമിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം
സംസ്ഥാനത്തെ പി ഡ ബ്യൂ ഡി ജോലികൾ കാര്യക്ഷമമാക്കുന്നതിനാണ് കോൺസ്റ്റിറ്റുവൻസി മോണിറ്ററിങ് ടീമിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പദ്ധതി പ്രകാരം ഓരോ മണ്ഡലത്തിലും ജോലികളുടെ ചുമതല ഒരു ഉദ്യോഗസ്ഥനായിരിക്കും. സംസ്ഥാനതലത്തിൽ 3 സി ഇ ഉദ്യോഗസ്ഥർ ഇവരെ നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു.