സമൂഹത്തിൽ ഏറ്റവും കരുതൽ ആവശ്യമുള്ളവരാണ് വയോജനങ്ങളെന്ന് മന്ത്രി എം വി ഗോവിന്ദൻ

സമൂഹത്തിൽ ഏറ്റവും കരുതൽ ആവശ്യമുള്ള ജനവിഭാഗമാണ് വയോജനങ്ങളെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. വയോജനങ്ങളെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹരിക്കുകയും ചെയ്യേണ്ടത് ഏതൊരു സർക്കാരിന്റെയും അനിവാര്യമായ കർത്തവ്യമാണ്.

വയോജനങ്ങൾക്ക് മാന്യമായ അംഗീകാരം നൽകുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത അത്രയും ബൃഹത്താണ് നമ്മുടെ സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അനുവദിക്കുന്ന പെൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാർധക്യകാല പെൻഷനെന്നും മന്ത്രി പറഞ്ഞു.

Related Posts