കഴിഞ്ഞ കൊല്ലം സ്വന്തമായി ലോക ക്യൂബളസഭ, ഇക്കൊല്ലം സ്വന്തമായി ലോക സമാധാനസഭ; ധനമന്ത്രിയെ ട്രോളി ശ്രീജിത്ത് പണിക്കർ
ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഉക്രയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെച്ച് ലോക സമാധാന സെമിനാർ നടത്താനായി രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയതിനെ പരിഹസിച്ചാണ് പണിക്കർ പോസ്റ്റിട്ടിരിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മനക്കോട്ട കെട്ടുന്ന മോഹൻലാലിൻ്റെയും ശ്രീനിവാസൻ്റെയും കഥാപാത്രങ്ങളെയാണ് ട്രോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോൺ എടുത്ത് വാങ്ങാൻ പോകുന്ന പശുവിൻ്റെ കറക്കാനിരിക്കുന്ന പാലുകൊണ്ട് സമ്പന്നരാവുന്നതിനെപ്പറ്റിയാണ് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ദാസനും വിജയനും മനക്കോട്ട പണിയുന്നത്. അത്തരം മനക്കോട്ടയാണ് ബജറ്റിലൂടെ ബാലഗോപാൽ കെട്ടുന്നതെന്നാണ് പണിക്കരുടെ ആക്ഷേപം.
കഴിഞ്ഞ കൊല്ലം സ്വന്തമായി ലോക ക്യൂബളസഭ. ഇക്കൊല്ലം സ്വന്തമായി ലോക സമാധാനസഭ. അടുത്ത കൊല്ലം സ്വന്തമായി ഐക്യരാഷ്ട്രസഭ. ഹോ, നമുക്കങ്ങ് സുഖിക്കണം എന്ന വാക്കുകളും പോസ്റ്റിലുണ്ട്.