മന്ത്രി പി എ മുഹമ്മദ് റിയാസ് ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു
സംസ്ഥാന വിനോദ സഞ്ചാര - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു.
ഒന്നരക്കോടിയിലധികം രൂപ ചിലവഴിച്ച് പള്ളിയിൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ മന്ത്രി സംതൃപ്തി അറിയിച്ചു. പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിളക്കിനെകുറിച്ചും പ്രസംഗ പീഠത്തെ കുറിച്ചും ധാരാളം കേട്ടിരുന്നതായി മന്ത്രി പറഞ്ഞു.
വി ആർ സുനിൽ കുമാർ എം എൽ എ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എ നൗഷാദ്, നഗരസഭാ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മഹല്ല് പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് സഈദ്, അഡ്മിനിസ്ട്രേറ്റർ ഇ ബി ഫൈസൽ, ഇമാം സലിം നദ്വി, വൈസ് പ്രസിഡണ്ട് ഡോ.അബ്ദുറഹ്മാൻ, ട്രഷറർ അബ്ദുൾ കരിം തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.