റോഡുകൾ കുഴിക്കുന്നവര്‍ക്ക് പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വമുണ്ട്; മന്ത്രി പി എ മുഹമ്മദ് റിയാസ്
മലപ്പുറത്ത് പൊതുമരാമത്ത് വകുപ്പിന്റെ അദാലത്തിൽ പങ്കടുക്കാനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് റോഡ് നവീകരണത്തിന് അള്ളുവെയ്ക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും, മഴക്കാലത്ത് നവീകരണ പ്രവൃത്തികൾ നടത്തുന്നതിനുള്ള സാങ്കേതിക വിദ്യകളിലും പഠനം നടത്തുമെന്നും പറഞ്ഞു.
നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നിർമാണത്തിന് തടസ്സമാവുന്നത്, ഇതിനു പുറമെ കുടിവെള്ള പൈപ്പിനായി ജലസേചന വകുപ്പ് പൊളിയ്ക്കുന്ന റോഡുകൾ നവീകരിയ്ക്കാതെ കിടക്കുകയാണ്. റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്കുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.