ആനന്ദപുരം ഗവണ്‍മെന്റ് സ്‌കൂളിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി ആര്‍ ബിന്ദു

ഇരിഞ്ഞാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എത്തി. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതിയാണ് മന്ത്രി ഉദ്യോഗസ്ഥരടക്കം വന്ന് വിലയിരുത്തിയത്. അടുത്തഘട്ടം പണിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുവാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും സ്‌കൂള്‍ വികസനത്തിനുള്ള പുതിയ സാധ്യതകളെ പറ്റിയും മന്ത്രി ആരാഞ്ഞു. മന്ത്രിക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍, വാര്‍ഡ് മെമ്പര്‍ എ.എസ് സുനില്‍കുമാര്‍, മെമ്പര്‍മാരായ നിജി വത്സന്‍, നികിത അനൂപ്, മനീഷ മനീഷ്, മണി സജയന്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്.പി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹനന്‍ ടി എം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Posts