പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും: മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുതിയ ഉത്തര സൂചിക പ്രകാരമാകും മൂല്യനിര്‍ണയം നടക്കുക. 15 അംഗ വിദഗ്ധ സമിതിയാണ് പുതിയ ഉത്തര സൂചിക സയാറാക്കിയത്. 28000 ഉത്തരക്കടലാസുകളുടെ ആദ്യഘട്ട മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു. ഈ ഉത്തരക്കടലാസുകളും പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിർണയം നടത്തും. മുൻ ഉത്തര സൂചികയിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. എന്നാൽ പരീക്ഷാ ഫലം വൈകരുത് എന്ന കാരണത്താലാണ് സർക്കാർ ഉത്തര സൂചിക പുതുക്കാൻ തീരുമാനിച്ചത്. ഉത്തര സൂചികയില്‍ അപാകത ഇല്ലായിരുന്നുവെന്ന് പരീക്ഷയുടെ ഫലപ്രഖ്യാപനം വരുമ്പോളറിയാമെന്നും മന്ത്രി പറഞ്ഞു. അപാകത സംബന്ധിച്ചുള്ള വിഷയം പ്രിന്‍സിപ്പള്‍ സെക്രട്ടറി പരിശോധിക്കുന്നുമെന്നും മൂല്യനിര്‍ണയത്തിന് ശേഷം സമഗ്രമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.