നിശ്ചയിച്ച പ്രകാരം എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി നടത്തും. നിയന്ത്രണം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സി ബി എസ് സി സ്‌കൂളുകള്‍ക്കും ബാധകം.
പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും പറഞ്ഞു.
തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.