കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി മന്ത്രി വി ശിവൻകുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തും

ഡൽഹി: ഡൽഹിയിലുള്ള മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ കേന്ദ്രസഹായം തേടും. കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഹയർ സെക്കൻഡറി തലത്തിൽ വിവിധ പദ്ധതികൾക്ക് കൂടുതൽ സഹായം വേണമെന്നും യോഗത്തിൽ ഉന്നയിക്കും. സമഗ്രശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിക്കും. മന്ത്രിമാരായ ജി ആർ അനിൽ, ആന്‍റണി രാജു എന്നിവരും ഡൽഹിയിൽ തുടരുകയാണ്. കേരളത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് ഇരുവരും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Related Posts