ഉക്രയ്നിൽ കുടുങ്ങിപ്പോയവരുടെ രക്ഷയ്ക്ക് വിദേശകാര്യ മന്ത്രാലയം; ബന്ധപ്പെടേണ്ട വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും
ഉക്രയ്നിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസമായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലുകൾ. ഉക്രയ്നിൽ നിന്നുള്ള വിമാനയാത്രകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ അയൽ രാജ്യങ്ങളിലെ എംബസികളുടെ സഹായത്താൽ ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള മാർഗങ്ങളാണ് മന്ത്രാലയം മുന്നോട്ടു വെയ്ക്കുന്നത്.
ഹങ്കറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങി ഉക്രയ്നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ വഴിയാണ് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മലയാളികൾ അടക്കമുള്ളവർക്ക് ബന്ധപ്പെടാൻ കഴിയുന്ന പത്ത് വ്യക്തികളുടെ പേര് വിവരങ്ങളും ഫോൺ, വാട്സാപ്പ് നമ്പറുകളുമാണ് മന്ത്രാലയം ഷെയർ ചെയ്തിരിക്കുന്നത്.
ഹങ്കേറിയൻ മന്ത്രാലയത്തിൽ നിന്നുള്ള എസ് റാംജി, ആങ്കുർ, മോഹിത് നാഗ്പാൽ എന്നിവർ സഹോണി അതിർത്തിക്കടുത്തുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. പങ്കജ് ഗാർഗാണ് പോളണ്ടിൽ നിന്നുള്ള കോൺടാക്റ്റ് പോയിൻ്റ്. ക്രാക്കോവ് അതിർത്തിക്കടുത്താണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉള്ളത്. വിസ്ന നെമക് അതിർത്തിയിൽ സ്ലൊവാക് റിപ്പബ്ലിക് ടീമും സുചാഫയിൽ റൊമേനിയൻ ടീമും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.