30 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റിൽ ഇടം പിടിച്ച് മിന്നൽ മുരളി; ചരിത്രം സൃഷ്ടിച്ച് മലയാള സിനിമ
നെറ്റ്ഫ്ലിക്സിൻ്റെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ നിന്നുമാറാതെ മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രം ഏഷ്യയ്ക്കു പുറമേ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തരംഗമാവുകയാണ്.
അൽപ്പം മുമ്പ് ചിത്രത്തിൻ്റെ സംവിധായകൻ ബേസിൽ ജോസഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 30 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റിൽ മിന്നൽ മുരളിയുണ്ട്. ഓരോ രാജ്യത്തെയും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം കാണുന്ന ചിത്രങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിക്കുന്നത്.
അർജൻ്റീന, ബ്രസീൽ, പരാഗ്വേ, ഉറുഗ്വേ, പെറു, ചിലി, ബൊളീവിയ, ബഹാമാസ്, എൽസാൽവദോർ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, ഹോണ്ടുറാസ്, ജമെയ്ക്ക, പനാമ, ട്രിനിഡാഡ് ആൻ്റ് ടൊബാഗോ, മൗറീഷ്യസ്, നൈജീരിയ, ബഹ്റിൻ, ബംഗ്ലാദേശ്, ഇന്ത്യ, യു എ ഇ, കുവൈറ്റ്, മലേഷ്യ, മാല ദ്വീപുകൾ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, പാകിസ്താൻ, സിങ്കപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.