കോടതി കയറി മിസ് ഫ്രാൻസ് സൗന്ദര്യ മത്സരം

പ്രശസ്തമായ മിസ് ഫ്രാൻസ് സൗന്ദര്യ മത്സരത്തിനെതിരെ കേസ്. കൗതുകകരമായ കാര്യം ലേബർ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത് എന്നതാണ്. 'ഒസസ് ലേ ഫെമിനിസ് മേ' എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പാണ് വിവേചനപരമായ സെലക്ഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സൗന്ദര്യ മത്സരത്തെ കോടതിയിലെത്തിച്ചത്.

മിസ് ഫ്രാൻസ് കമ്പനിക്കും ടി എഫ് വൺ ചാനലിലൂടെ മത്സരം സംപ്രേഷണം ചെയ്യുന്ന എൻഡമോൾ കമ്പനിക്കും എതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 1.70 മീറ്റർ ഉയരമുള്ള, വിവാഹിതരല്ലാത്ത, സുന്ദരിമാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ എന്ന നിബന്ധന ഫ്രഞ്ച് ലേബർ നിയമങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

വയസ്സ്, വിവാഹിതരാണോ അല്ലയോ എന്നത്, ശാരീരികമായ രൂപഘടന എന്നിവയുടെ പേരിൽ വ്യക്തികൾക്കെതിരെ വിവേചനം കാണിക്കുന്നത് കുറ്റകരമാണെന്നാണ് ഫ്രഞ്ച് ലേബർ കോഡിൽ പറയുന്നത്. കൗതുകകരമായ കാര്യം, മത്സരാർഥികളെ കമ്പനികളുടെ ജീവനക്കാരായി കണക്കാക്കാമോ എന്ന വിഷയത്തിലാണ് ബൊബിനിയിലെ ലേബർ കോടതി തീരുമാനം എടുക്കേണ്ടത് എന്നുള്ളതാണ്.

Related Posts