വില്ലനായി മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം 3 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും തിരിച്ചിറക്കുകയും ചെയ്തു. എന്നാൽ, ഡൽഹി വിമാനത്താവളത്തിലെ അന്തരീക്ഷം സാധാരണ നിലയിലാണെന്നും കാഴ്ചയിൽ ഒരു പ്രശ്നവുമില്ലെന്നും ഇവിടെ വിമാന സർവീസുകൾക്കു തടസമില്ലെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തരേന്ത്യയിൽ അതിശൈത്യം ആരംഭിച്ചതോടെ എല്ലായിടത്തും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് മൂലം റോഡപകടങ്ങൾ വർദ്ധിക്കുകയാണ്.

Related Posts