താൻ പഠിച്ച എൽ പി സ്ക്കൂളിൽ കുട്ടികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് എം എൽ എ സി സി മുകുന്ദൻ

അന്തിക്കാട് : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിലയിരുത്തിയും വിദ്യാർത്ഥികളോടൊത്തിരുന്ന് അവരിലൊരാളായി ഉച്ചയൂണ് കഴിച്ചും ജനപ്രതിനിധികൾ രക്ഷിതാക്കളായി മാറി. അന്തിക്കാട് ഗവ.എൽ പി സ്ക്കൂളിൽ അപ്രതീക്ഷിത അതിഥികളായി എത്തിയാണ് സി സി മുകുന്ദൻ എം എൽ എ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ എന്നിവർ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിലയിരുത്തിയത്.പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും ജനപ്രതിനിധികൾ വിലയിരുത്തി.പാചകപുര ,ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങൾ, ഉച്ചഭക്ഷണ സാധന സാമഗ്രികൾ, ഭക്ഷണം കുട്ടികൾക്ക് വിളമ്പുന്നതും, അവർ കഴിക്കുന്നതുമായ പാത്രങ്ങളുൾപ്പടെ എം എൽ എ യും സംഘവും പരിശോധിച്ചു.സാമ്പാർ, കേബേജ്, പപ്പടം, എന്നിവിഭവങ്ങളായിരുന്നു തിങ്കളാഴ്ച്ച കുട്ടികൾക്ക് വിളമ്പിയത്. കഴിഞ്ഞപത്ത് വർഷമായി അന്തിക്കാട് സ്വദേശിയായ എം എസ് സുഭദ്രയാണ് പിഞ്ചു കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. പയറ്, മുട്ട,കടല, കൊള്ളി, ബീറ്റ്റൂട്ട്, ക്യാരറ്റ്, പരിപ്പ്, കുമ്പളം, വെള്ളരി, മത്തങ്ങ, രുചികരമായ വെള്ളരി ചോറ്, ശുദ്ധമായ കുടിവെള്ളം, എന്നിങ്ങനെയാണ് ഇവിടെത്തെ ആഴ്ചയിലെ ഭക്ഷണ വിഭവക്രമം ജനപ്രതിനിധികളായ ശരണ്യ രജീഷ്, ലീന മനോജ്, ബി ആർ സി യിലെ ബി പി സി കെ ച്ച് സിന്ദു, ട്രെയിനർ സീമ ജി നായർ, എച്ച് എം ഇൻ ചാർജ്ജ് സി വി ബീന, പി ടി എ പ്രസിഡണ്ട് എം കെ സതീശൻ എന്നിവരുമെത്തിയിരുന്നു. സ്കൂൾ മുറ്റത്ത് തണൽമരം നട്ടതിന് ശേഷമാണ് എം എൽ എ വിദ്യാലയം വിട്ടത്.

Related Posts