യു എ ഇ യിലെ സാംസ്‌കാരിക കൂട്ടായ്മയായ 'മ്മടെ തൃശ്ശൂർ യു എ ഇ' സംഘടിപ്പിക്കുന്ന 'മ്മടെ തൃശ്ശൂർ പൂരം 2021' ന്റെ ഭാഗമായി പൂര വിളംബരം ലുലു കുവൈറ്റാത് അൽ ഐനിൽ സംഘടിപ്പിച്ചു.
അൽ ഐൻ: മ്മടെ തൃശ്ശൂർ യു എ ഇ യുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17 ആം തീയതി ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് 'മ്മടെ തൃശ്ശൂർ പൂരം 2021' നടക്കുന്നത്.
ചടങ്ങിൽ പൂര വിളംബരവും, ബ്രൗഷർ പ്രകാശനവും നടത്തി. ഗായകരായ കൊല്ലം ഷാഫി, യുസഫ് കാരക്കാട് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. അൽ ഐൻ ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ, റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, ജനറൽ മാനേജർ ഫിറോസ് ബാബു, ഫദലു, ഐ എസ് സി അൽ ഐൻ പ്രസിഡണ്ട് മുബാറക് മുസ്തഫ എന്നിവർ പങ്കെടുത്തു.
ചലിക്കുന്ന മൂന്ന് ഗജ വീരന്മാർ അടക്കം 5 ആനകൾ, കുടമാറ്റം, ശിങ്കാരി മേളം, പുലിക്കളി, കാവടി, തെയ്യം നാദസ്വരം കൂടാതെ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിസ്മയവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
വിപുലമായ സജ്ജീകരണങ്ങൾ ആണ് 'മ്മടെ തൃശ്ശൂർ പൂരം 2021 നു വേണ്ടി ഒരുക്കിയിരിക്കുന്നതെന്നും, പൂർണ്ണമായും കൊവിഡ് പ്രൊട്ടൊകോൾ അനുസരിച്ചാണു പരിപാടികൾ നടത്തുന്നതെന്നും മ്മടെ തൃശ്ശൂർ അൽ ഐൻ ഭാരവാഹികളായ സാജിദ്, ദിൽജിത്ത്, വിഷ്ണു എന്നിവർ അറിയിച്ചു.