ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ സമ്മാനം നൽകി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഓൺലൈൻ പOനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ 5 നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സമ്മാനം നൽകി. പെരിങ്ങോട്ടുകര ശ്രീബോധാനന്ദ വായനശാലയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് പോലീസ് പ്രിൻസിപ്പൾസബ്ബ് ഇൻസ്പെക്ടർ റെനീഷ് കെ എച്ച് മൊബൈൽ ഫോൺ സമ്മാനവിതരണോദ്ഘാടനം നിർവ്വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് മുഖ്യ പ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു പ്രകാശൻ കണ്ടങ്ങത്ത് , ഉക്രു പുലിക്കോട്ടിൽ , അംഗനവാടി ടീച്ചർമാരായ ജോളി രാജൻ, ഉഷ ആശ വർക്കർ സുശീല രാജൻ, ഗിൽസ സുരേഷ്, റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു