മൊബൈൽ മാവേലി സ്റ്റോറിന് കുന്നംകുളത്ത് തുടക്കം
കുന്നംകുളം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കുന്നംകുളം താലൂക്കിൽ സപ്ലൈകോയുടെ മൊബൈൽ മാവേലിസ്റ്റോറെത്തി.
കുന്നംകുളം നഗരസഭയിലെ ആനായ്ക്കൽ സെൻ്ററിൽ എ സി മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിൽ പി വി വിനോദ് പങ്കെടുത്തു.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ 10 കേന്ദ്രങ്ങളിലാണ് മൊബൈൽ മാവേലി സ്റ്റോർ. എല്ലാ സബ്‌സിഡി, നോൺ സബ്‌സിഡി, ശബരി ഉൽപന്നങ്ങളും ഈ മൊബൈൽ വാഹനത്തിൽ നിന്ന് ലഭിക്കും. റേഷൻ കാർഡ് കൈയിൽ കരുത്തിയെത്തിയ ഉപഭോക്താക്കൾക്കാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയത്.
ആനായ്ക്കൽ സെന്ററിലെ പര്യടനത്തിനു ശേഷം അരിയന്നൂർ, പഴുന്നാന, ജറുസലേം, തിപ്പിലശ്ശേരി എന്നിവിടങ്ങളിലും മൊബൈൽ മാവേലി സ്റ്റോർ സഞ്ചരിച്ചു. ഇന്ന് (ഡിസംബർ 7) കടങ്ങോട് റൈസ്മില്ല് പരിസരം, തയ്യൂർ, അഗതിയൂർ, കൂനംമുച്ചി, കാണിപ്പയ്യൂർ എന്നിവിടങ്ങളിലും പര്യടനം നടത്തും.