കൊടകര ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ നൽകി.

പഞ്ചായത്തിന് കീഴിലെ ആയുര്‍വേദ, വെറ്ററിനറി, ഹോമിയോ ഡോക്ടര്‍മാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ മറ്റു സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നുമാണ് പഞ്ചായത്ത് മൊബൈലുകളും മൊബൈല്‍ വാങ്ങാനുള്ള തുകയും സമാഹരിച്ചത്.

കൊടകര:

കൊടകര ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 18 മൊബൈല്‍ ഫോണുകള്‍ കൈമാറി. മൊബൈല്‍ വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത് നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും വിവിധ വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കാണ് ഈ മൊബൈലുകള്‍ നല്‍കിയത്. പഞ്ചായത്തിന് കീഴിലെ ആയുര്‍വേദ, വെറ്ററിനറി, ഹോമിയോ ഡോക്ടര്‍മാര്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ മറ്റു സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍നിന്നുമാണ് പഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി മൊബൈലുകളും മൊബൈല്‍ വാങ്ങാനുള്ള തുകയും സമാഹരിച്ചത്. കൂടാതെ പേരാമ്പ്ര അപ്പോളോ ടയേഴ്സ് സ്പോണ്‍സര്‍ ചെയ്ത 19 മൊബൈലുകളും വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി കെ മുകുന്ദന്‍, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി രജീഷ്, അസിസ്റ്റന്‍റ് സെക്രട്ടറി പുഷ്പലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts