രണ്ടുകൈ ട്രൈബല്‍ സ്‌കൂളിലേക്ക് എം എല്‍ എ കെയറിൻ്റെ സഹായം

ചാലക്കുടി:

രണ്ടുകൈ ട്രൈബല്‍ എല്‍ പി സ്‌കൂളിലേക്ക് ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫിൻ്റെ എം എല്‍ എ കെയര്‍ പദ്ധതിയിലൂടെ സഹായമെത്തിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി നാല് സ്മാര്‍ട് മൊബൈല്‍ ഫോണുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. എം എല്‍ എ യെ പ്രതിനിധീകരച്ച് കോടശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഡെന്നി വര്‍ഗീസ് സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സതി ടീച്ചര്‍ക്ക് കൈമാറി.

കുവൈറ്റിലുള്ള സാന്ത്വനം സംഘടനയാണ് എം എല്‍ എ കെയറിലേക്ക് മൊബൈല്‍ ഫോണുകള്‍ സംഭാവന ചെയ്തത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആന്റണി, ലിജോ ജോണ്‍, പഞ്ചായത്തംഗം കെ പി ജെയിംസ്, സാന്ത്വനം സംഘടന പ്രതിനിധി വി ഡി പൗലോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Posts