പട്ടികവര്‍ഗ ഊരുകളില്‍ ഓണക്കിറ്റ് വിതരണം
സഞ്ചരിക്കുന്ന റേഷന്‍കട എന്ന സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ ഊരുകളില്‍ ഓണക്കിറ്റും റേഷന്‍വിഹിതവും എത്തിച്ച് നല്‍കി. ആനപ്പന്തം കാരിക്കടവ് കോളനിയിലാണ് 52 കുടുംബങ്ങള്‍ക്ക് വേണ്ട സാധനങ്ങളെത്തിച്ച് നല്‍കിയത്. കെ കെ രാമചന്ദ്രന്‍ എം എല്‍ എ പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി ബി അശ്വതി, പഞ്ചായത്ത് അംഗം അശ്വതി സൂരജ്, മുന്‍ വാര്‍ഡ് മെമ്പര്‍ ജോയ്,ട്രൈബല്‍ ഡെവലപ്പ് ഓഫീസര്‍ സന്തോഷ് കുമാര്‍, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരായ ഗ്രീഷ്മ, ഇ പി പ്രസിത, താലൂക്ക് സപ്ലൈ ഓഫീസര്‍ എ എന്‍ ജയശ്രീ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഒ എസ് സജീവ് കുമാര്‍, എ ഇന്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.