വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം; കെ-സ്വിഫ്റ്റ് ഡ്രൈവറെ എംവിഡി പിടികൂടി
കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. തിരുവനന്തപുരം-കോഴിക്കോട് സർവീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം കാരേറ്റിൽ വച്ച് പിടികൂടിയ ബസിന്‍റെ ഡ്രൈവറായ വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.