മൊബൈല്‍ഫോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം ശനിയാഴ്ച മൂന്നു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിക്കും.
കുട്ടനെല്ലൂര്‍ ഗവ. കോളേജില്‍ മൊബൈല്‍ ഫോണ്‍ ലൈബ്രറി ഉദ്ഘാടനം.

കുട്ടനെല്ലൂര്‍: കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകരുടെയും പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയും സഹകരണത്തോടെ ആരംഭിക്കുന്ന മൊബൈല്‍ഫോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം ശനിയാഴ്ച മൂന്നു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിക്കും. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ലൈബ്രറി ഉപയോഗിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പി വി അംബിക അറിയിച്ചു.
ഏകദേശം 60 മൊബൈല്‍ ഫോണുകളുള്ള ലൈബ്രറിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തിരുന്നു. എന്നാൽ ഈ വര്‍ഷവും ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തവരെ കണ്ടെത്തുകയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമെന്നനിലയ്ക്ക് ഇത്തരത്തിലുള്ള ഒരു ലൈബ്രറി സജ്ജീകരിക്കുകയുമായിരുന്നു. ലൈബ്രറിക്ക് സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഒട്ടേറെപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.