വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി അന്തിക്കാട് തീരദേശ കൂട്ടായ്മ.
പടിയം:പടിയം:
അന്തിക്കാട് തീരദേശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
പടിയം കൊട്ടാരപ്പറമ്പിൽ നടന്ന ചടങ്ങ് നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ അംഗം അശ്വിൻ ആലപ്പുഴ അധ്യക്ഷത വഹിച്ചു.
പോലീസ് സബ്ബ് ഇൻസ്പെക്ടറും കോർഡിനേഷൻ അംഗവും കൂടിയായ അനിരുദ്ധൻ വൈലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.
കോർഡിനേഷൻ അംഗങ്ങളായ ഫൈസൽ ഷംസുദ്ദീൻ, സുനിത രാജേന്ദ്രൻ, റാഫി മുറ്റിച്ചൂർ, ദീപ ഉല്ലാസ്, അധ്യാപകൻ റിനീഷ് കൊച്ചത്ത്, ചന്ദ്രൻ കുന്നപ്പശ്ശേരി, വിജയൻ ചെറാക്കോലി എന്നിവർ പങ്കെടുത്തു.