കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായി; 4 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. യുവതിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെയും കൊടുങ്ങല്ലൂർ സ്വദേശിയായ ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഷിപ്പ് യാര്‍ഡിന് സമീപത്തെ ബാറിൽ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയ നാല് പേരാണ് ബലാത്സംഗം ചെയ്തത്. വീട്ടിലേക്കുള്ള വഴിമധ്യേയാണ് പീഡനത്തിനിരയായത്. യുവതിയുടെ സുഹൃത്താണ് സംഭവം പൊലീസിനെ അറിയിച്ചത്.

Related Posts