മോദി പരാമർശം; രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടിസ്
പട്ന: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് പട്ന കോടതി. ഏപ്രിൻ 12ന് ഹാജരാകണമെന്ന് നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി നോട്ടിസ് അയച്ചത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് ഹർജി നൽകിയത്. കേസിൽ രാഹുൽ ഗാന്ധി നേരത്തെ ജാമ്യം എടുത്തിരുന്നു. സമാനമായ കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് എംപി സ്ഥാനവും നഷ്ടമായിരുന്നു.