ലോകകപ്പ് ടീമിൽ ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമി

മുംബൈ: പരിക്കിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി ടി20 ലോകകപ്പ് ടീമിൽ. സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്. താരം ഓസ്ട്രേലിയയിലെത്തി ഇന്ത്യൻ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഷമിക്കൊപ്പം മുഹമ്മദ് സിറാജ്, ശർദ്ദുൽ ഠാക്കൂർ എന്നിവർ ബാക്ക് അപ്പ് കളിക്കാരായി ടീമിലുണ്ടാകും.  രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവരടങ്ങുന്നതാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം.

Related Posts