വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആശംസകളുമായി മോഹൻലാൽ
വിജയദശമി ദിനത്തിൽ ആശംസകൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും നന്മയും വിജയവും ആശംസിക്കുന്നതായി നടൻ പറഞ്ഞു.
കുഞ്ഞുങ്ങളുടെ ഭാവിക്കായി താൻ പ്രാർഥിക്കുന്നു. "ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന വാക്കുകൾ കുറിച്ച്, പുഷ്പങ്ങൾ അർപ്പിച്ചാണ് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് താരം ജീവിതവിജയം ആശംസിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലുമെല്ലാം ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തും മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്തുമൊക്കെയാണ് വിദ്യാരംഭ ചടങ്ങുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്.