മോഹന്‍ലാല്‍ വീണ്ടും 'അമ്മ'യുടെ പ്രസിഡണ്ട്

മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡണ്ടായി ; ശ്വേതാ മേനോനും ആശാ ശരത്തും വൈസ് പ്രസിഡണ്ടുമാരാകും.

കൊച്ചി: മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (അമ്മ) പ്രസിഡണ്ടായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബു ജനറൽ സെക്രട്ടറിയാകും. ഇത് രണ്ടാം തവണയാണ് മോഹൻലാലിന്റെ കീഴിലുള്ള എക്‌സിക്യൂട്ടീവ് ബോഡി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്.

രണ്ട് വൈസ് പ്രസിഡണ്ട്മാരെയും 12 എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും ബാലറ്റിലൂടെ തിരഞ്ഞെടുക്കും.

ആശാ ശരത്തും, ശ്വേതാ മേനോനുമാണ് മോഹൻലാൽ പാനലിലെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികൾ. ഹണി റോസ്, മഞ്ജു പിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ലാൽ, വിജയ്ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരാണ് സമിതിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഷമ്മി തിലകൻ മൂന്ന് തസ്തികകളിലേക്ക് അപേക്ഷിച്ചെങ്കിലും ഒപ്പിടാത്തതിനാൽ തള്ളുകയായിരുന്നു. ഹർജിയിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്താത്തതിനാൽ ഉണ്ണി ശിവപാലിന്റെ ഹർജിയും സ്വീകരിച്ചില്ല.

Related Posts