ജയിലറിൽ രജനിക്കൊപ്പം മോഹന്‍ലാലും; ആദ്യ സ്റ്റില്‍ പുറത്ത്

ഒടുവിൽ സിനിമാപ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. മോഹൻലാലും രജനികാന്തും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതാണ് സൺ പിക്ചേഴ്സിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്ത സംവിധായകരിൽ ഒരാളായ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'ജയിലർ' എന്ന ചിത്രത്തിലാണ് മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള മോഹൻലാലിന്‍റെ ഒരു സ്റ്റില്ലും അണിയറപ്രവർത്തകർ ട്വിറ്ററിൽ പുറത്തുവിട്ടിട്ടുണ്ട്.  ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടും പ്ലെയിൻ ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാൻ കഴിയുക. പ്രധാന അതിഥി വേഷമാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാവും മോഹന്‍ലാലിന് ഉള്ളത്. എന്നാൽ മോഹൻലാലിന്‍റെ വേഷത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

Related Posts