മോഹൻലാലിൻ്റെ 'ബ്രോ ഡാഡി' ടീസർ റിലീസ് ഇന്ന് വൈകീട്ട് 6 മണിക്ക്

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ടീസർ ഇന്ന് റിലീസ് ചെയ്യും. വൈകീട്ട് 6 മണിക്കാണ് ഏറെക്കാലമായി പ്രേക്ഷക ലക്ഷങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ടീസർ പുറത്തു വിടുന്നത്.

മുഴുനീള കോമഡി എൻ്റർടെയ്നറാണ് ബ്രോ ഡാഡി എന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മീന, മുരളി ഗോപി, സൗബിൻ ഷാഹിർ, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും പൃഥ്വിരാജും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ്. ദീപക് ദേവാണ് സംഗീത സംവിധാനം. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. എഡിറ്റിങ്ങ് അഖിലേഷ് മോഹൻ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 2022 ജനുവരി 26-ന് ചിത്രം റിലീസ് ചെയ്യും.

Related Posts