മോഹൻലാലിൻ്റെ പുതിയ ചിത്രം 'മോൺസ്റ്റർ', ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു
മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രമാണ് 'മോൺസ്റ്റർ'. ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. സിഖ് തലപ്പാവണിഞ്ഞ് ഇതേവരെ കാണാത്ത തരത്തിലുള്ള കിടിലൻ മേക്ക് ഓവറിലാണ് താരം എത്തുന്നത്. ലക്കി സിങ്ങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് ഉദയ്കൃഷ്ണയാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമാണം. ഛായാഗ്രഹണം സതീഷ് കറുപ്പും എഡിറ്റിങ്ങ് സമീർ മുഹമ്മദും നിർവഹിക്കുന്നു. മധു വാസുദേവൻ്റെ വരികൾക്ക് ദീപക് ദേവാണ് സംഗീതം. മേക്കപ്പ് ജിതേഷ് പൊയ്യ, ആക്ഷൻ സ്റ്റണ്ട് സിൽവ. വസ്ത്രാലങ്കാരം സുജിത് സുധാകരൻ.