മോഹന്‍ലാലിന്റെ പുത്തന്‍ റേഞ്ച് റോവര്‍; വില 4 കോടി

ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവർ സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് മോഹന്‍ലാൽ ഡീലര്‍മാരിൽ നിന്ന് വാഹനം വാങ്ങിയത്. വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ പല മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്.