സെവൻസ് മൈതാനങ്ങളിൽ നിന്ന് ലോകകപ്പിലേയ്ക്ക്; മോഹന്‍ലാലിന്റെ വേള്‍ഡ്‍കപ്പ് ട്രിബ്യൂട്ട് സോംഗ് എത്തി
ഖത്തർ: ലോകകപ്പ് അടുത്തിരിക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ട്രിബ്യൂട്ട് ഗാനവുമായി മോഹൻലാൽ. നേരത്തെ പ്രഖ്യാപിച്ച ഗാനം ഈ വർഷത്തെ ലോകകപ്പിന്‍റെ വേദിയായ ഖത്തറിലാണ് റിലീസ് ചെയ്തത്. കേരളത്തിന്‍റെ ഫുട്ബോൾ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവൻസ് ഗ്രൗണ്ടിൽ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം. ഗാനാലാപനത്തിനൊപ്പം മോഹൻലാൽ ക്യാമറയ്ക്ക് മുന്നിലുമുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച വീഡിയോ ഗാനം സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാറാണ്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. സുദീപ് ഇളമൺ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സൗണ്ട് ഡിസൈനർ പി സി വിഷ്ണു, കൊറിയോഗ്രാഫി ബൃന്ദ, വിഎഫ്എക്സ് സൂപ്പർവൈസർ അജയ് എന്നിവരാണ്.