വിദ്യാർത്ഥികൾക്ക് എം വൈ സി എ യുടെ ആദരവ്
കരയാമുട്ടം: എം വൈ സി എ യുടെ ആഭിമുഖ്യത്തിൽ 2020 - 2021 വർഷം എസ് എസ് എൽ സി യിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് പുരസ്കാരം നൽകി ആദരിച്ചു.എം വൈ സി എ പ്രസിഡണ്ട് , ഒ കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എച്ച് കബീർ, എം ആർ സുധർമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ അനിത തൃദീപ്കുമർ, കെ കെ ജയൻ, എൻ ആർ സണ്ണി, വി എ ഡേവിസ് എന്നിവർ പ്രസംഗിച്ചു.