ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് നിശ്ചയിക്കുന്നത് പണവും അധികാരവുമാണോ: ഡബ്ല്യുസിസി
ലൈംഗികാത്രിക്രമ കേസുകളില്‍ പ്രതികളായ സംവിധായകൻ ലിജു കൃഷ്ണയ്ക്കും നിർമ്മാതാവും നടനുമായ വിജയ് ബാബുവിനുമെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഡബ്ല്യുസിസി. അവതാരകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാണിച്ച ഡബ്ല്യുസിസി, അച്ചടക്കം ആര് പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. എന്തുകൊണ്ടാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത്? പണവും അധികാരവുമാണോ ആരൊക്കെ അച്ചടക്കം പാലിക്കണം പാലിക്കണ്ട എന്ന് നിർണ്ണയിക്കുന്നതെന്ന് ഡബ്ല്യുസിസി ചോദിച്ചു.