സീരീസിലെ അഞ്ചാം സീസണിന്റെ ചിത്രീകരണം അവസാനിച്ചു.
മണി ഹൈയ്സ്റ്റിന് തിരശീല.
സ്പെയിൻ :
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹൈയ്സ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. സീരീസിലെ അഞ്ചാം സീസണിന്റെ ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചത്. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹൈയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിച്ച അൽവാരോ മോർട്ടെ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. സീരീസിലെ ഏറ്റവും സംഘർഷഭരിതവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.