സംസ്ഥാനത്ത് കുരങ്ങു പനിയെന്ന് സംശയം ആശങ്കവേണ്ട; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയാൾക്കാണ് രോഗലക്ഷണമുണ്ടായത്. ഇയാൾ കുരങ്ങ് പനിയുള്ള ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. നാട്ടിലെത്തി വീട്ടുകാരുമായി മാത്രമെ സമ്പര്‍ക്കം ഒള്ളു എന്നും മന്ത്രി അറിയിച്ചു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധ ഫലം പുറത്ത് വന്നതിന് ശേഷം ഇയാൾ ഏത് ജില്ലക്കാരനാണെന്ന് അറിയിക്കാമെന്നും രോഗി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും വിദേശത്ത് നിന്ന് വരുമ്പോൾ മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷ മുൻ കരുതലുകൾ ഇദ്ദേഹം എടുത്തിരുന്നതായും മന്ത്രി അറിയിച്ചു.

Related Posts