മങ്കിപോക്സ് പിസിആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളജിലും
മുളങ്കുന്നത്തുകാവ്: മങ്കിപോക്സ് പി സി ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ സി എം ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ കണ്ടെത്താൻ തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധന നടത്താം. ടി എൻ പ്രതാപൻ എം പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് - പി സി ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.