കാലവർഷം പിൻവാങ്ങി; ഇന്ന് മുതൽ തുലാവർഷം
തിരുവനന്തപുരം: കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങി. തുലാവർഷം ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതചുഴി തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തിപെടാനും ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.