രാജ്യത്ത് കൂടുതൽ വരുമാനം ബിജെപിക്ക്; ലഭിച്ചത് 1,917.12 കോടി, രണ്ടാമത് തൃണമൂൽ

ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയായി ബി.ജെ.പി. 2021-22ൽ ബിജെപിയുടെ വരുമാനം 1,917.12 കോടി രൂപയാണ്. എന്നാൽ കോൺഗ്രസിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം 2021-22 ൽ തൃണമൂൽ കോൺഗ്രസിന്റെ വരുമാനം 545.74 കോടി രൂപയാണ്. കോൺഗ്രസ് തൊട്ടുപിന്നിലാണ് . 541.27 കോടി രൂപയാണ് കോൺഗ്രസിന്‍റെ വരുമാനം. ബിജെപി ഒഴികെയുള്ള ഏഴ് ദേശീയ പാർട്ടികൾക്ക് 1,972.16 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ ബിജെപിക്ക് മാത്രം 1,917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദേശീയ പാർട്ടികളായ ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എൻസിപി, സിപിഐ, സിപിഎം, എൻപിപി എന്നിവയുടെ വരുമാനം 2021-22 ൽ 3,289.28 കോടി രൂപയാണ്. 162.24 കോടി രൂപയാണ് സിപിഎമ്മിന്‍റെ വരുമാനം. എൻസിപി 75.8 കോടി, എൻപിപി 0.47 കോടി, ബിഎസ്പി 43.77 കോടി, സിപിഐ 2.87 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വരുമാനം.

Related Posts