മലിനീകരണം കൂടുതൽ; ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം

മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും ഹരിത ട്രൈബ്യൂണലിന്‍റെ 24 ഇന നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ട്രെയിനുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജി വിമർശിച്ചു. മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും ഏകജാലക സംവിധാനമില്ലെന്ന് സിഎജി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിനുള്ള ഫണ്ട് വിതരണം ശരിയായ സംവിധാനങ്ങളിലൂടെയല്ല നടക്കുന്നത്. എല്ലാ സോണലുകളിലും ഡയറക്ടറേറ്റ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഹെൽത്ത് മാനേജ്മെന്‍റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു എന്ന് ശരിയായി പരിശോധിക്കുന്നില്ല. റെയിൽ വഴി ഉത്പാദിപ്പിക്കപ്പെടുന്ന വ്യാവസായിക മാലിന്യം പരിസ്ഥിതിയെ വലിയ തോതിൽ അപകടത്തിലാക്കുന്നു. അപകടകരമായ വ്യാവസായിക മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

Related Posts