കളഞ്ഞ് കിട്ടിയ 1,30,000 ത്തിലേറെ ദിർഹം തിരികെ ഏൽപ്പിച്ചു; യുഎഇയിൽ ഇന്ത്യക്കാരന് ആദരം

ദുബായ്: യു.എ.ഇ.യിലെ പൊതുവഴിയിൽ നിന്ന് ലഭിച്ച 1,30,000 ത്തിലധികം ദിർഹം തിരികെ നൽകി ഇന്ത്യക്കാരൻ മാതൃകയായി. ഉപേന്ദ്രനാഥ് ചതുർവേദി എന്ന വ്യക്തിയാണ് വഴിയിൽ നിന്ന് ലഭിച്ച തുക അൽ റാഫ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ബിൻ ഹമദ് അഭിനന്ദിച്ചു. പൊതുജനങ്ങളും പോലീസും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം ഏവരെയും അറിയിക്കുന്നതിനായി അദ്ദേഹം ചതുർവേദിക്ക് പ്രശംസാപത്രവും നൽകി. തന്നെ അനുമോദിച്ച ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച ചതുർവേദി, തനിക്ക് ഏറെ അഭിമാനവും, സന്തോഷവും നൽകുന്നതാണ് ഈ അംഗീകാരമെന്നും കൂട്ടിച്ചേർത്തു.

Related Posts