ചരിത്രവിജയം നേടി മൊറോക്കോ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം
ദോഹ: പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോയുടെ വിജയം. സ്‌പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. ലോകകപ്പിന് മുമ്പ് പെനാൽറ്റി ഷൂട്ടൗട്ടിന് തയ്യാറെടുക്കാൻ പരിശീലകൻ ലൂയിസ് എന്‌റിക്വെ സ്പെയിൻകാരോട് ആവശ്യപ്പെട്ടിരുന്നു. "ഒരു വര്‍ഷം മുമ്പ് തന്നെ നാഷണല്‍ ക്യാമ്പില്‍ വെച്ച് താരങ്ങള്‍ക്ക് ഹോം വര്‍ക്ക് നല്‍കി. ക്ലബ്ലിനായി പരിശീലിക്കുമ്പോള്‍ ഓരോ താരവും 1000 പെനാല്‍റ്റി കിക്കുകളെടുക്കണം." മത്സരത്തിന് മുമ്പ് എന്‌റിക്വെ പറഞ്ഞു ഇത് ലോട്ടറിയല്ലെന്നും പരിശീലനം കൊണ്ടാണ് പെനാല്‍റ്റിയില്‍ മെച്ചപ്പെടുകയെന്നും എന്‌റിക്വെ കൂട്ടിച്ചേര്‍ത്തു.