ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ ജപ്പാനും, സിംഗപ്പൂരിനും

ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ ജപ്പാനും സിംഗപ്പൂരിനുമാണ്.

ഈ പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് 192 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയും.

190 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയുമായി ദക്ഷിണ കൊറിയയും, ജർമ്മനിയും 2 -ആം സ്ഥാനത്ത് നിൽക്കുന്നു .

അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ട് ആണ് ഏറ്റവും സ്വീകാര്യത കുറഞ്ഞത്, വിസ രഹിതമായി 26 ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമേ പ്രവേശിക്കാൻ കഴിയൂ.

അമേരിക്ക റാങ്കിംഗിൽ കൂടുതൽ താഴെയാണെങ്കിലും, അമേരിക്കൻ പാസ്‌പോർട്ട് ഇപ്പോഴും ഗണ്യമായ ശക്തിയായി തന്നെ തുടരുന്നുണ്ട് . യുഎസ് പാസ്‌പോർട്ട് ഉടമകൾക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ 185 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം . ചെക്ക് റിപ്പബ്ലിക് , ഗ്രീസ്, മാൾട്ട, നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ പൗരന്മാർക്കും ഇതേ സ്വീകാര്യത ലഭിക്കുന്നു .

എന്നാൽ റാങ്കിങ്ങിൽ ഏറ്റവും പിറകിലുള്ള രാജ്യങ്ങളുടെ സ്വീകാര്യത വളരെ കുറവാണ് . റാങ്കിങ്ങിൽ ഏറ്റവും അവസാനത്തെ നമ്പർ ആയ 116-ഇൽ ഉള്ള അഫ്ഗാനിസ്ഥാൻ വിസ രഹിതമായി 26 സ്ഥലങ്ങളിൽ മാത്രം പ്രവേശനം ഉള്ളപ്പോൾ ഏകദേശം ഇതിനോട് സമാനമാണ് ഇറാഖും (28) സിറിയയും (29) .

റാങ്കിങ്ങിൽ 90 -ആം സ്ഥാനത്തുള്ള ഇന്ത്യക്ക് 58 രാജ്യങ്ങളിൽ വിസാ രഹിത പ്രവേശനം ലഭിക്കുന്നു .

Related Posts