അമ്മയും കുഞ്ഞും മരിച്ച സംഭവം; ജീവനക്കാര്‍ക്ക് സൗമ്യസ്വഭാവം വേണമെന്ന് അന്വേഷണ കമ്മിഷന്‍
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് സൗമ്യസ്വഭാവം വേണമെന്ന് അന്വേഷണ കമ്മിഷൻ. അമ്മയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ ആണ് ഇത് ഉയർത്തിക്കാട്ടിയത്. രോഗി പരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് മൃദുസമീപനമില്ലെന്ന പരാതി പരിഹരിക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് രോഗി പരിചരണത്തിലും ആശയവിനിമയത്തിലും വ്യക്തമായ പരിശീലനം നൽകണം. പരിചരണത്തിനാവശ്യമായ നൂതന സംവിധാനങ്ങൾ ഉറപ്പാക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളെ യഥാസമയം കാര്യങ്ങൾ അറിയിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.